26 August, 2025 10:27:54 PM
കാണക്കാരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കുറവിലങ്ങാട് : എം സി റോഡിൽ കാണക്കാരി പഞ്ചായത്ത് ഓഫിസിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെമ്പള്ളി സ്വദേശി മത്തായിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപ്പസമയം മുൻപാണ് അപകടം നടന്നത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം കാർ യാത്രക്കാരൻ അപകട സ്ഥലത്തു നിന്ന് മുങ്ങി. ഇയാൾ മദ്യപിടിച്ചിട്ടുണ്ടെന്നാണ് വിവരം.