26 August, 2025 09:05:24 AM
തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ യുവാവിന്റെ തല തല്ലിപ്പൊട്ടിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: വീട്ടുവളപ്പില്‍ നിന്ന് തേങ്ങ എടുക്കുന്നത് തടഞ്ഞതിന് യുവാവിന്റെ തല പട്ടികകൊണ്ട് അടിച്ചു പൊട്ടിച്ച പ്രതി അറസ്റ്റിൽ. വീഴിഞ്ഞതാണ് സംഭവം. ചരുവിള പുത്തന്‍ വീട്ടില്‍ സതീഷ് കുമാർ (49) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കോട്ടുകാല്‍ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്. വിഴിഞ്ഞം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ തലയിൽ ഗുരുതമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുണിന്റെ തലയിൽ 6 സ്റ്റിച്ച് ഉണ്ട്. എസ്.ആര്‍.പ്രകാശിന്റെ നേത്യത്വത്തില്‍ എസ്.ഐമാരായ ദിനേശ്, സേവിയര്‍, എസ്.സി.പി. ഒ. ഗോഡ്വിന്‍ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.