25 August, 2025 11:57:01 AM
കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം നഗരത്തിൽ 75 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ പോലിസ് പിടിയിലായി. കൊല്ലം വെസ്റ്റ് പോലിസും ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജില്ലാ ജയിലിനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ പോലിസിന്റെ വളഞ്ഞിടൽ പ്രവർത്തനത്തിനിടെയാണ് പ്രതിയെ പിടികൂടിയത്. ഓണത്തിനായി കൊല്ലം നഗരത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന മയക്കുമരുന്നാണെന്ന് പോലിസ് സ്ഥിരീകരിച്ചു. വിപണിയിൽ പിടിച്ചെടുത്ത എംഡിഎംഎയുടെ വില ഏകദേശം അഞ്ച് ലക്ഷം രൂപ വരുമെന്നാണ് കണക്ക്.
മുമ്പ് രണ്ടു തവണ ഇയാൾ എംഡിഎംഎ കടത്തിയതായി കണ്ടെത്തിയതോടെയാണ് പോലിസിന് ഇയാളെക്കുറിച്ച് സംശയം തോന്നിയത്. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.