23 August, 2025 04:02:35 PM
നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഇല്ല എന്നും തുടർ അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.