23 August, 2025 12:07:21 PM
ഓയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കൊല്ലം: ഓയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂര്‍ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്‌സല്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലാണ്.കൊല്ലം ഓയൂരില്‍ പയ്യക്കോടായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. കാർ അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് കയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.