18 August, 2025 08:50:15 AM
തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണ ശാലയിൽ മോഷണം

തിരുവനന്തപുരം: പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോല്‍ ഉപയോഗിച്ച് ഓഫീസ് റൂമില്‍ നിന്ന് പണം കവര്‍ന്നത്. ഓരോ ദിവസത്തെ കളക്ഷനും അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ്. പക്ഷേ കഴിഞ്ഞദിവസം ബാങ്ക് അവധിയായതിനാല്‍ കളക്ഷന്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ സിസിടിവി ഉൾപ്പെടെ പരിശോധിക്കും.