16 August, 2025 10:33:23 AM


കൊല്ലത്ത് നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു



കൊല്ലം: കൊല്ലത്ത് പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ തട്ടാമല ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പാഴ്സൽ ലോറി ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ് മരിച്ചത്. 

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാൻ്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റി പോവുകുകയായിരുന്ന ലോറിയിൽ എതിർ ദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K