13 August, 2025 01:12:46 PM
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; നിരവധി മലയാളികള്‍ ആശുപത്രിയില്‍

കുവൈത്ത്: കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ മലയാളികളും തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മദ്യത്തില്‍ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവര്‍ണറേറ്റില്‍ നിരവധി പേര്‍ ഗുരുതരവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മലയാളികള്‍ ഇതിൽ ഉള്‍പ്പെട്ടതായാണ് വിവരം.
വിഷ ബാധയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ പലരും മരിച്ചത്. ഇവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുണ്ട്. സംഭവത്തെക്കുറിച്ചു ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.