04 August, 2025 09:12:16 AM


ഹോട്ടലിൽ പൊറോട്ട കഴിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ് 36 കാരൻ മരിച്ചു



തിരുവനന്തപുരം: ഹോട്ടലിൽ പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണ് 36 കാരന് ദാരുണാന്ത്യം. വിഴിഞ്ഞത്തെ ചപ്പാത്തിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചത്. അടിമലത്തുറ സിൽവ ഹൗസിൽ 36 കാരനായ മുത്തപ്പൻ ആണ് മരിച്ചത്. 

ഇന്നലെ ഉച്ചയോടെ ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു മുത്തപ്പൻ. കുഴഞ്ഞുവീണ മുത്തപ്പനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സുധ. മക്കൾ: അന്ന, റാണി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K