01 August, 2025 12:05:03 PM
നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

കൊല്ലം: നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. ടോളിംഗ് നിരോധനത്തിന് ശേഷം പുലര്‍ച്ചെ കടലില്‍ പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തികുളങ്ങര സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള ഹലേലൂയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12പേരും രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.