26 July, 2025 12:21:50 PM
തിരുവനന്തപുരത്ത് ആറടിയോളം താഴ്ച്ചയുള്ള കുഴിയില്‍ 47കാരന്‌റെ മൃതദേഹം;

തിരുവനന്തപുരം: തിരുവനന്തപുരത്ത് 47-കാരനെ കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടിപ്പാലം ചാനലിന് സമീപം താമസിക്കുന്ന ശ്രീകാന്ത് ആണ് മരിച്ചത്. ആര്യങ്കോട് മണ്ഡപത്തിന്‍കടവിലാണ് സംഭവം. തൊട്ടിപ്പാലം ചാനലിന് സമീപം ആറടിയോളം താഴ്ച്ചയുള്ള കുഴിയിലാണ് ശ്രീകാന്തിന്‌റെ മൃതദേഹം കണ്ടെത്തിയത്.
എങ്ങനെയാണ് മരിച്ചത് എന്നതില്‍ വ്യക്തതയില്ല. രാവിലെ ഇതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.സ്ഥലം സന്ദര്‍ശിച്ച ആര്യന്‍കോട് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.