25 July, 2025 07:50:13 PM
തിരുവനന്തപുരത്ത് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 11 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാടില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ട്രാവലറാണ് ഇന്ന് വൈകിട്ടോടെ താന്നിമൂട് താഴെ വളവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 11 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്ക് നിസാരമാണ്. ബസില്‍ യാത്ര ചെയ്ത ഏഴ് കുട്ടികള്‍ക്കും സ്വകാര്യ ട്രാവലറില്‍ സഞ്ചരിച്ച നാല് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.