24 July, 2025 10:10:03 PM
കെ.ജി.സേതുനാഥ് സ്‌മാരക സാഹിത്യ പുരസ്കാരം കവി ടിനോ ഗ്രേസ് തോമസിന്

തിരുവനന്തപുരം: കെ.ജി.സേതുനാഥ് സ്‌മാരക സാംസ്‌കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം കവി ടിനോ ഗ്രേസ് തോമസിന്‍റെ 'ആൺ വേലികളിൽ ആൺശലഭങ്ങളെന്നപോൽ' എന്ന കവിതാസമാഹാരത്തിനു നൽകും. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കെ.ജി. സേതുനാഥ് സ്‌മാരക സാംസ്‌കാരിക വേദി പ്രസിഡന്‍റ് ഹരിയേറ്റുമാനൂര്, സെക്രട്ടറി വിനു ശ്രീലകം എന്നിവര്‍ അറിയിച്ചു.
ജൂലായ് 31 വ്യാഴാഴ്ച വൈകീട്ട് 5ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന കെ.ജി. സേതുനാഥ് ജന്മദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പുരസ്കാരം സമ്മാനിക്കും. ജോർജ് ജോസഫ് കെ, അജീഷ് ദാസൻ, ടി. രാമാനന്ദ കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
,