24 July, 2025 07:07:23 PM


നാലാഞ്ചിറയില്‍ നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ബൈക്ക് ഇടിച്ച് പെൺകുട്ടികൾക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടം. ട്യൂഷൻ ക്ലാസിലേക്ക് നടപ്പാതയിലൂടെ നടന്നു പോയ കുട്ടികളെയാണ് നിയന്ത്രണം വിട്ടുവന്ന ബൈക്ക്  ഇടിച്ച് തെറിപ്പിച്ചത്. നാട്ടുകാർ ചേർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. ടെക്നോപാർക്ക് ജീവനക്കാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. സംഭവവത്തിൽ മണ്ണന്തല പൊലീസ് കേസെടുത്തു. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K