18 July, 2025 02:21:07 PM


ആയൂരിൽ ടെക്സ്റ്റൈൽ കടയുടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ



കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആയൂരിലുള്ള ലാവിഷ് എന്ന ടെക്സ്റ്റൈൽസ് ഒരു വർഷം മുൻപായിരുന്നു തുടങ്ങിയത്.

കടയിലെ മാനേജരാണ് ദിവ്യാമോൾ. അലിയും ദിവ്യയും തമ്മിൽ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോൾ വീട്ടിൽ ചെന്നിരുന്നില്ല. ഇവർ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങൾ വാങ്ങിയിരുന്നത്.

ഇന്നലെ വീട്ടിൽ എത്താത്തപ്പോൾ ഷോപ്പിലേക്ക് വസ്ത്രങ്ങൾ വാങ്ങാൻ പോയിരുന്നതായാണ് വീട്ടുകാർ കരുതിയത്. ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാർ ഷോപ്പ് അടച്ചിരുന്നതിനെ തുടർന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് രണ്ടുപേർ‌ തൂങ്ങിനിൽക്കുന്ന നിലയിൽ കാണുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K