14 July, 2025 01:36:04 PM


തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.

ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ല എന്നുമാണ് കുട്ടികളുടെ പരാതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K