17 December, 2024 10:20:36 AM


'സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനേഴുകാരി'; അമേരിക്കയിൽ ടീച്ചർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു



വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പൊലീസ് പറയുന്നു. അക്രമിയും മരിച്ച നിലയിലെന്ന് പൊലീസ് പറയുന്നു. ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എൽകെജി മുതൽ 12 വരെയുള്ള 400 വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സംഭവം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ 17 വയസുള്ള ഒരാൾക്ക് നിയപരമായി തോക്ക് കൈവശം വെക്കാൻ അധികാരമില്ല. ഈ വര്ഷം യുഎസിൽ 322 സ്കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ൽ 349 വെടിവെപ്പുകളാണുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K