29 December, 2025 12:58:16 PM


സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ ശ്വാസതടസ്സം; 25 കാരി മരിച്ചു



ഗുഡ്ഗാവ്: സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 25 കാരി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ താമസിക്കുന്ന എയര്‍ ഹോസ്റ്റസായ സിമ്രാന്‍ ദാദ്വാള്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഗുഡ്ഗാവിലെ സുഹൃത്തിന്റെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ യുവതിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹിയിലാണ് സിമ്രാന്‍ താമസിച്ചിരുന്നത്.

ആശുപത്രി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K