11 December, 2025 07:11:33 PM


അരുണാചല്‍ പ്രദേശില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 21 മരണം



ഇറ്റാനഗര്‍: അരുണാചൽപ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 മരണമെന്ന് റിപ്പോർട്ട്‌. അരുണാചൽ പ്രദേശിൽ ഇന്ത്യ ചൈന അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടത് അസാമിൽ നിന്നുള്ള തൊഴിലാളികൾ. തൊഴിലാളികളുമായി പോയ ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത്

ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരമാണ് അപകട വിവരം പുറത്തറിഞ്ഞത്.

കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. നിരവധിപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923