22 December, 2025 10:43:18 AM


കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനം; കെഎസ്‌യു നേതാവ് ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ



കൊല്ലം: കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യംചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം. പളളിത്തോട്ടം ഗലീലിയോ കോളനിക്ക് സമീപത്താണ് സംഭവം. കെഎസ്‌യു നേതാവുള്‍പ്പെടെ നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പട്രോളിംഗിനെത്തിയ ഗ്രേഡ് എസ് ഐ രാജീവ്, എഎസ്‌ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ എസ് ഐ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു. അക്രമി സംഘത്തിലെ ടോജിന്‍, മനു, വിമല്‍, സഞ്ജയ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919