20 December, 2025 10:11:59 AM


ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിൽ ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡന്റ്‌സ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു



കൊല്ലം: ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ (ടി എസ് ഐ ) സ്റ്റുഡന്റ്‌സ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. ടെലിമെഡിസിൻ, ഡിജിറ്റൽ ഹെൽത്ത്, വ്യവസായ ഗവേഷണ സഹകരണം എന്നിവയ്ക്ക് വിദ്യാർത്ഥികളെ ഒരുക്കുന്നതിലേക്കുള്ള പ്രധാന മുന്നേറ്റമായിരുന്നു ഈ പരിപാടി.

ടെലിമെഡിസിൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. വിവേക് നമ്പ്യാർ (അമൃത ഹോസ്പിറ്റൽ എറണാകുളം ) ഉദ്ഘാടനം നിർവ്വഹിച്ചു.  ഉദ്ഘാടന ചടങ്ങിൽ ടെലിമെഡിസിൻ ദേശീയ നിർവാഹക സമിതി അംഗം ഡോ. രാഘവൻ (എൻ ഐ ടി, തിരുച്ചി), ശ്രീ ബിജോയ് എം.ജി. (ഉണർവ് ടെലിമെഡിസിൻ ), ഡോ. പ്രദീപ് തോമസ് (കിംസ്  വല്യത്ത് ഹോസ്പിറ്റൽ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ടെലിമെഡിസിന്റെ നിലവിലെ പ്രവണതകൾ, ഭാവി സാധ്യതകൾ, ബയോമെഡിക്കൽ വിദ്യാർത്ഥികൾക്ക് തുറന്നിരിക്കുന്ന കരിയർ വഴികൾ എന്നിവയിൽ ചർച്ചകൾ നടന്നു 

ടി എസ് ഐ  സ്റ്റുഡന്റ്‌സ് ചാപ്റ്ററിന്റെ ഓഫീസ് പ്രതിനിധികളായി ബയോമെഡിക്കൽ വിദ്യാർത്ഥികളായ  മുനീർ, മേഘ പിള്ളൈ, മുഹമ്മദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ടെലിമെഡിസിൻ കേരള ചാപ്റ്റർ സിക്രട്ടറി ഡോ. നിത വി. പണിക്കർ ( ഡീൻ റിസർച്ച്, ടി കെ എം ഐ ടി ) സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകി.
 ചടങ്ങിൽ ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ഷഫീഖ് റഹ്മാൻ സ്വാഗതവും ബയോമെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്  ട്രിസ്സ നന്ദിയും രേഖപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303