13 December, 2025 10:04:23 AM
മുട്ടടയില്‍ വൈഷ്ണ സുരേഷിന് മിന്നുന്ന ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അംശു വാമദേവനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വൈഷ്ണയുടെ വിജയം. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. പരീക്ഷണം വെറുതെയായില്ലെന്ന് വ്യക്തമാക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം.




