11 December, 2025 03:20:03 PM
കടയ്ക്കാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം. കടയ്ക്കാവൂര്‍ തൊപ്പിചന്ത കണ്ണങ്കരിയിലാണ് സംഭവം. തലയോട്ടി വേര്‍പെട്ട നിലയിലാണ്. ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തെ പുരയിടത്തില്‍ പണിക്ക് വന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന ദേവദാസന്‍ 75) എന്ന ആളെ കുറച്ചുദിവസമായി കാണാനില്ല എന്ന് വിവരമുണ്ട്. കണ്ടെത്തിയ അസ്ഥികൂടം ഇദ്ദേഹത്തിന്റേതാണോ എന്ന് പരിശോധന നടത്തിവരികയാണ്.




