10 December, 2025 10:04:26 PM


'കേരളശ്രീ' പുരസ്കാരം: ടികെഎം ചെയർമാൻ ഡോ. ടി.കെ. ഷഹാൽ ഹസ്സൻ മുസലിയാർക്ക് ആദരവ്



കൊല്ലം: കേരള സർക്കാരിന്‍റെ 2025-ലെ 'കേരളശ്രീ' പുരസ്കാരം ലഭിച്ച, ടി.കെ.എം. കോളജ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ടി.കെ. ഷഹാൽ ഹസ്സൻ മുസലിയാര്‍ക്ക് ടികെഎം ട്രസ്റ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കി.  സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഇദ്ദേഹത്തിന്‍റെ സംഭാവനകളോടുള്ള ആദരസൂചകമായി എഴുകോൺ ഇടയ്ക്കിടം കേരള വേടർ സമാജം കോളനിയിലെ അംഗൻവാടി കുട്ടികൾക്കായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും  വിതരണം ചെയ്തു. 



ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന ചടങ്ങില്‍ ടികെഎം ട്രസ്റ്റ് ട്രഷറർ ജലാലുദീൻ മുസലിയാർ അധ്യക്ഷനായി. ട്രസ്റ്റ് അംഗങ്ങളായ അക്‌ബർ മുസ്‌ലിയാർ, ഡോ. എം. ഹാറൂൺ,  മേധാവികൾ എന്നിവർ പങ്കെടുത്തു.  കോളേജ് പ്രിൻസിപ്പൽ ഡോ. എൽ. ഗൗരി മോഹൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് അയൂബ്, അഡ്മിനിസ്ട്രേറ്റർ കെ. ഷഹീർ, ഡീൻ ഡോ. നിജിൽ രാജ് എൻ, പി ടി എ വൈസ് പ്രസിഡന്‍റ്  ഷിബു വർഗീസ്, വിവിധ എഞ്ചിനീയറിംഗ് വകുപ്പ് മേധാവികളായ ജിഷ ബി.എസ്, ഡോ. സോണി ജോർജ്, ഡോ. മുഹമ്മദ് ഷഫീക് റഹ്മാൻ പി. പി, പൂർവവിദ്യാർഥി സംഘടന ഭാരവാഹി റിസ്വാൻ.എസ്, ഡോ. എം.മുബാറക് എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K