14 November, 2025 08:21:53 PM


വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി



കാസർകോട്: കേരള - കർണാടക അതിർത്തിക്ക് ചേർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ കുംപള സ്വദേശിയായ ദയാനന്ദ് (60) ആണ് മരിച്ചത്. കുംപള ബൈപ്പാസിൽ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ കടിച്ചുകൊന്നതാണെന്നാണ് സംശയം. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ നിഗമനം. ഇന്ന് രാവിലെയാണ് സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932