13 November, 2025 04:41:34 PM


വഴി തർക്കം; തിരുവനന്തപുരത്ത് വയോധികയെ ക്രൂരമായി മർദ്ദിച്ച് അയൽവാസി



തിരുവനന്തപുരം: പുലയനാര്‍ കോട്ടയില്‍ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഉഷ(60) യുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഉഷയുടെ അയല്‍വാസിയായ സന്ദീപ് ആണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെയാണ് ആക്രമണം നടന്നത്. സന്ദീപ് വൃദ്ധയെ കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കല്ലു കൊണ്ട് നെഞ്ചില്‍ ഇടിച്ച് വീഴ്ത്തിയതിനു ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സന്ദീപ് ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K