12 November, 2025 06:02:00 PM


തൃശൂരിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു



തൃശൂർ: തൃശൂർ കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ (65 ) ആണ് കൊല്ലപ്പെട്ടത്. പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാണേലി രാജപ്പന്റെ വീട്ടിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നതനുസരിച്ച് സുഹൃത്തുക്കളായ ശരിയും സുധാകരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മദ്യം വാങ്ങി വന്ന ശേഷം മൂന്നുപേരും സുധാകരനോട് ഭക്ഷണം പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞു. സുധാകരൻ പച്ചമുളകും ഇഞ്ചിയും അരിയുന്നതിനുള്ള കത്തിയുമായി രാജപ്പന്റെ വീട്ടിലെത്തി. മൂന്നുപേരും ചേർന്ന് കുറച്ചു മദ്യം കഴിച്ചു. പിന്നെയും മദ്യം കഴിക്കാനുള്ള നീക്കം കണ്ടതോടെയാണ് ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. തുടർന്നാണ് കത്തിക്കുത്തുണ്ടായത്. സുധാകരന് കഴുത്തിലാണ് പരിക്കേറ്റത്. ശശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K