01 November, 2025 04:40:26 PM
തിരുവനന്തപുരത്ത് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പത്താംക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ആര്യനാട് ചെറുകുളത്താണ് സംഭവം. ഉഴമലയ്ക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആന്‍സിയാണ്(15) മരിച്ചത്. അച്ഛനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ എതിരെ വന്ന ബുള്ളറ്റ് ആക്ടീവയില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ആര്യനാട് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളോടെ ആന്‍സിയുടെ അച്ഛനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുള്ളറ്റ് യാത്രക്കാരന് നിസ്സാര പരിക്കുണ്ട്.




