31 October, 2025 02:45:15 PM
കോടതിയില്‍ ഹാജരാക്കിയ പോക്‌സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം: കോടതിയില്‍ ഹാജരാക്കിയ പോക്‌സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. ഇളമാട് സ്വദേശി അബിന്‍ ദേവ് ആണ് കോടതിയില്‍ നിന്നും ഇറങ്ങി ഓടിയത്. കൊട്ടാരക്കര കോടതിയിലാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.




