28 October, 2025 03:52:00 PM
കൊല്ലത്ത് കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്നു; അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് വേദി തകര്‍ന്ന് വീണ് അപകടമുണ്ടായത്. കലോത്സവത്തിന്റെ ഭാഗമായി മത്സരങ്ങള്‍ ആരംഭിച്ച് അല്പനേരം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. കലോത്സവത്തിനായി കെട്ടിയ താല്‍ക്കാലിക പന്തലാണ് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്മിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




