27 October, 2025 09:23:24 AM


കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവില്‍



തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില്‍ കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്‍ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശരീരത്തില്‍ അധികം പരിക്കുകളൊന്നുമില്ലായിരുന്നു. അതിനാല്‍ ഒറ്റ കുത്തിന് ഷിജോ കൊല്ലപ്പെട്ടു എന്നുള്ളതാണ് പൊലീസ് വ്യക്തമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942