20 October, 2025 04:03:48 PM


കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൂന്ന് ദിവസത്തോളം പഴക്കം



തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. പാൻ്റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. സേനാംഗങ്ങളായ വിജിൻ, ശ്രീരാഗ്, ജീവൻ, വിമൽ എന്നിവർ ചേർന്നാണ് മൃതദേഹം കരയിലെത്തിച്ചത്. കരമന പൊലീസ് അന്വേഷണം തുടങ്ങി. ആളെ തിരിച്ചറിയാനായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916