15 September, 2025 02:45:06 PM
തിരുവനന്തപുരത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കല്‍ റോഡില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. കിളിമാനൂര്‍ പാപ്പാല വിദ്യ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലോട്ട് വണ്ടി മറിഞ്ഞത്. അപകടത്തില്‍ 20ലധികം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
                                
                                        


