28 August, 2025 09:57:06 AM
കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതികളില്‍ ഒരാള്‍ പിടിയില്‍

കളമശ്ശേരി: എറണാകുളം കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്.കൃത്യം നടത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട രണ്ടു പ്രതികളില്‍ ഒരാളെ പിടികൂടി. വെറ്റില ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി 11.30ഓടെ കളമശ്ശേരി സുന്ദരഗിരിക്ക് സമീപമാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
ഇന്നലെ വൈകിട്ടോടെ പ്രതികള്‍ വിവേകിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും വീട്ടില്‍ നിന്നും വിവേകിനെ പ്രതികള്‍ വിളിച്ചിറക്കി. തുടന്ന് പ്രതികള്‍ വിവേകുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും വിവേകിന്റെ നെഞ്ചിലേക്ക് പ്രതികളില്‍ ഒരാള്‍ കത്തിക്കയറ്റുകയുമായിരുന്നെന്നാണ് വിവരം.