20 August, 2025 11:03:36 AM
ഇടുക്കിയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

തൊടുപുഴ: ഇടുക്കി രാജക്കാട് മകൻ തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു(57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്ത സുധിഷ് നിലവിൽ റിമാൻഡിലാണ്. മദ്യലഹരിയിൽ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മർദിച്ചു. ഇത് തടയാൻ ശ്രമിച്ച മധുവിനെയും മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.