16 August, 2025 01:52:07 PM
ഇടുക്കിയിൽ റോഡരികിൽ വയോധികൻ മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കിയിൽ റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശ് (56)നെയാണ് റോഡ് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃതദേഹം കണ്ടത്. രാവിലെ സമീപ വാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡ് അരുകിലാണ് മൃതദേഹം കണ്ടത്.