15 August, 2025 05:24:09 PM


രാജഗിരി ആശുപത്രിയിലെ വനിതാ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍



കൊച്ചി: വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മീനാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫ്‌ളാറ്റിലുള്ളവരെ വിവരം അറിയിച്ചു. ഫ്‌ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൈത്തണ്ടയില്‍ ഒരു സിറിഞ്ച് കണ്ടതായി പറയപ്പെടുന്നുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്‌ളാറ്റില്‍ ഇവര്‍ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്നതായാണ് വിവരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K