19 July, 2025 11:50:49 AM
ആലുവയില്‍ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : ആലുവയിലെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗ്രീഷ്മ എന്ന 30കാരിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇത് ആത്മഹത്യ ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.