16 July, 2025 10:36:43 AM
ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകൻ്റെ ക്രൂരമർദനം

കൊച്ചി: ആലുവയില്‍ സെക്യൂരിറ്റി ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനിൽ നിന്ന് ക്രൂരമര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ഇജാസ് ആണ് സെക്യൂരിറ്റി ജീവനക്കാരനായ ബാലകൃഷ്ണനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ബാലകൃഷ്ണന്റെ പല്ലിളകിയിട്ടുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. കാര്‍ പാര്‍ക്ക് ചെയ്യേണ്ടിടത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്തതും മാറ്റാന്‍ ആവശ്യപ്പെട്ടതുമാണ് പ്രകോപന കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പിന്നാലെ ആലുവ പൊലീസ് ഇജാസിനെതിരെ കേസെടുത്തു.