12 July, 2025 11:01:19 AM


മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്



മൂവാറ്റുപുഴ: പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്ക്. ആരുടേയും നില ​ഗുരുതരമല്ല. ശനി രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ കക്കടശ്ശേരിയിലാണ് അപകടം സംഭവിച്ചത്. ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307