05 July, 2025 08:32:53 PM


ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി സാജനാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേസിൽ വടകര സ്വദശി അഷ്റഫിനെ പൊലീസ് പിടികൂടിയിരുന്നു.

ആലുവ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. സാജനെ അഷ്റഫ് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ ഭാ​ഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇരുവരും സ്ഥലത്ത് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913