11 June, 2025 11:33:20 AM
നടൻ മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി എസ് അബു അന്തരിച്ചു

മട്ടാഞ്ചേരി: മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പി എസ് അബു അന്തരിച്ചു. മുൻ പിടിടിയു മലഞ്ചരക്ക് വിഭാഗം കൺവീനർ ആയിരുന്നു. വിഭാഗം മലഞ്ചരക്ക് കൺവീനറായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം.
പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെയും പരേതയായ ആമിനയുടെയും മകനാണ് പി എസ് അബു. ഭാര്യ:പരേതയായ നബീസ. മറ്റ് മക്കൾ: അസീസ്, റസിയ, സൗജത്ത്. മരുമക്കൾ:ഭരത് മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി),സലീം,സൈനുദ്ദീൻ, ജമീസ് അസീബ്. ഖബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.