17 June, 2026 04:08:53 PM
തെലങ്കാനയിൽ പാനിപൂരി കഴിച്ച 20 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ്: തെലുങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ പാനി പൂരി കഴിച്ച 20 ൽ അധികം കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. തിങ്കളാഴ്ച വൈകുന്നേരം ഒരു പ്രാദേശിക വിൽപ്പനക്കാരന്റെ കടയിൽ നിന്ന് കുട്ടികൾ പാനി പൂരി കഴിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നിരവധി കുട്ടികൾക്ക് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ 20 ലധികം പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർമാർ കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മലിനമായ ഭക്ഷണമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ അസുഖങ്ങൾ ഉണ്ടയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾ നിലവിൽ ചികിത്സയിലാണ്, അവരുടെ ആരോഗ്യ നില തൃപ്തികരമാണ്.


