27 May, 2026 12:26:24 PM


സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി മാ​ന​സി​ക പീ​ഡ​നം; യു​വ​തി ജീ​വ​നൊ​ടു​ക്കി, ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ഒ​ളി​വി​ൽ



ല​ക്നോ: വി​വാ​ഹം ക​ഴി​ഞ്ഞ് വെ​റും ആ​റ് മാ​സം തി​ക​യു​ന്ന​തി​നി​ടെ യു​വ​തി ജീ​വ​നൊ​ടു​ക്കി. ല​ക്നോ​വി​ലെ താ​ക്കൂ​ർ​ഗ​ഞ്ചി​ൽ ഭ​ർ​തൃ​വീ​ട്ടി​ലാ​ണ് ശ്വേ​ത സിം​ഗ് (26) എ​ന്ന യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ സ്ത്രീ​ധ​ന പീ​ഡ​ന​മാ​ണ് മ​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

കാ​ർ വേ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള സ്ത്രീ​ധ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശ്വേ​ത​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

2025 ന​വം​ബ​ർ 22- നാ​യി​രു​ന്നു ഭൂ​പേ​ന്ദ്ര സിം​ഗ് എ​ന്ന യു​വാ​വു​മാ​യി ശ്വേ​ത​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഭൂ​പേ​ന്ദ്ര ശ്വേ​ത​യെ സ്ഥി​ര​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ശ്വേ​ത​യു​ടെ പി​താ​വ് ഉ​മേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. ഭ​ർ​തൃ​മാ​താ​വ് ശ്വേ​ത​യെ നി​ര​ന്ത​രം പ​രി​ഹ​സി​ക്കു​ക​യും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​മേ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭൂ​പേ​ന്ദ്ര​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ്വേ​ത​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935