17 September, 2025 07:31:59 PM


ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പൊക്കി കോട്ടയം പോലീസ്



കോട്ടയം: ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ. ഗോൾഡ് മൈനിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ റിസ്കില്ലാതെ കൂടുതൽ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കോട്ടയം കളത്തിപ്പടി സ്വദേശിയിൽ നിന്നും  1,17, 78,700/- രൂപാ വിശ്വാസ വഞ്ചന ചെയ്ത് തട്ടിയെടുത്ത  ഉത്തർപ്രദേശ്, ജഗദീഷ്പുര, അംബേദ്കർ മൂർത്തി രാഹുൽ നഗർ ന് സമീപം ശാരദാ വിഹാർ, അചൽ സിംഗ് മകൻ ദീപേഷ് (25)നെയാണ് പ്രതിയുടെ താമസ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്.

2024 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളുടെ  ഫോൺ നമ്പരിൽ നിന്നും വാട്‌സ് ആപ്പ് കോൾ വിളിച്ച് NEW MONT GOLD CAPITAL എന്ന ഗോൾഡ് മൈനിംങ്ങ് കമ്പനിയെക്കുറിച്ച് വിശദീകരിച്ചും, ഈ കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്താൽ ഷെയർ മാർക്കറ്റിലെ പോലെ റിസ്ക് ഇല്ലാതെ ഫിക്സഡ് ആയിട്ട്  ഒരു നല്ല എമൗണ്ട് കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും. തുടർന്ന് ലോവീണ പൗലോസ് എന്നയാൾ ഇടപാടുകാരൻ  മലയാളി ആണെന്ന് അറിഞ്ഞ് മലയാളത്തിൽ ഇതേ കാര്യങ്ങളെപ്പറ്റി ഫോണിൽ  സംസാരിപ്പിച്ചും. ഫോണിലൂടെ നൽകിയ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. 

വിശ്വാസ്യതയ്ക്കായി  ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരികെ നൽകുകയും ചെയ്തിരുന്നു.
19.08.2024 തീയതി ആവലാതിക്കാരൻ 4300 ഡോളർ പിൻവലിക്കാൻ റിക്വസ്റ്റ് കൊടുത്തപ്പോൾ പണം ആവലാതിക്കാരന്റെ അക്കൗണ്ടിൽ വരാത്തതിനെ  തുടർന്ന് പ്രതികളുടെ  ഫോൺ നമ്പരിലേക്ക്  വിളിച്ചപ്പോൾ ഫോൺ എടുക്കാതെ ഇരിക്കുകയും  ഈ ഫോൺ നമ്പർ നിലവിലില്ലെന്ന് അറിയുകയും ചെയ്തതോടെ താൻ പറ്റിക്കപ്പെടുകയാണെന്നും പണം തട്ടിയെടുക്കപ്പെട്ടു എന്നും പരാതിക്കാരന് മനസ്സിലാവുകയായിരുന്നു.

 പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയും ,   കേസിൽ ഉൾപ്പെട്ട പ്രതി ഉത്തർപ്രദേശിൽ ഉണ്ടെന്ന് കണ്ടെത്തുകയും, പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്കായി എസ്ഐ വിപിൻ കെവി, സിപിഒ  ഷാനവാസ്‌, സിപിഒ യൂസെഫ്, സിപിഒ  രാജീവ്‌ ജനാർദ്ദനൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘത്തെ അയക്കുകയുമായിരുന്നു. അന്വേഷണസംഘം ഇന്നേദിവസം (17-09-2025) പ്രതി ദീപേഷിനെ ഉത്തർപ്രദേശിൽ ഉള്ള പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934