09 November, 2025 07:27:06 PM


പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; റോഡ് ടാറിങ് തൊഴിലാളി മരിച്ചു



കൊച്ചി: പെരുമ്പാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് റോഡ് ടാറിങ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ജല്‍പായ്ഗുരി സ്വദേശി രോഹിത് മുണ്ട(23) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ചേരാനല്ലൂര്‍- പനമ്പിള്ളി റോഡില്‍ ടാറിങ് ജോലി നടക്കുന്നതിനിടെ വാഹനങ്ങള്‍ തിരിച്ചുവിടാനായി നിന്ന തൊഴിലാളിയെ നിയന്ത്രണം വിട്ട് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946