09 November, 2025 06:29:40 PM
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കൊച്ചി: ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാംകുളം മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി (19) ആണ് മരിച്ചത്.
ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.




