04 November, 2025 12:18:02 PM


വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു



അങ്കമാലി: വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വാപ്പാലശേരി കല്ലുംപുറത്ത് ഡോ. എബിന്‍ ജെ. ജോണ്‍സ് (38) ആണ് മരിച്ചത്. മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറാണ്. തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരിച്ചു.

കെ.ജെ. ജോണ്‍സന്റെയും (റെയില്‍വേ) പരേതയായ ലിസിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ. ആനീസ് എബിന്‍ (വെല്‍ കെയര്‍ ആശുപത്രി, എറണാകുളം). മകന്‍: ഏദന്‍ ജോണ്‍സ്. സംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് പെരുമ്പാവൂര്‍ ഓള്‍ സെയിന്റ്‌സ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K