22 October, 2025 06:42:22 PM
പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്.
ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കും.




