21 October, 2025 08:59:01 AM
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീപടർന്നു; വയോധികയ്ക്കും മരുമകൾക്കും പൊള്ളലേറ്റു

കൊച്ചി: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീ പടർന്നു വയോധികയ്ക്കും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരുമകൾക്കും പൊള്ളലേറ്റു. ഇന്നലെ ഉച്ചയോടെ ചെറായി സഹോദരൻ സ്കൂളിനു വടക്കുവശത്തു പണ്ടാരപ്പറമ്പിലാണ് അപകടം. 75കാരിയായ കമലത്തിനും മരുമകൾ അനിതയ്ക്കും (50)ആണ് പൊള്ളലേറ്റത്. ഇരുവരേയും കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പാചകത്തിനിടെ സിലിണ്ടറിൽ നിന്നു റെഗുലേറ്റർ സ്വയം ഉയർന്നു ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയായിരുന്നു. പരിസരത്തെ പെട്രോൾ പമ്പിലെ എക്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ചു നാട്ടുകാർ തീ അണച്ചെങ്കിലും ഗ്യാസ് ലീക്ക് പരിഹരിക്കാനായില്ല. തുടർന്നു പറവൂരിൽ നിന്നു ഫയർഫോഴ്സെത്തിയാണ് ലീക്ക് തടഞ്ഞത്.